

ജീവിതത്തിനും മരണത്തിനുമിടക്ക് ലക്ഷ്യമിലാതെ ഉലയുന്ന പതിനായിരങ്ങളിലേക്ക് സാന്ത്വന സ്പര്‍ശവുമായി കാല്‍ നൂറ്റാണ്ടു പിന്നിട്ട ഐ എസ് എം മെഡിക്കല്‍ എയിഡ് സെന്റര്‍ കുട്ടികളുടെ ഹ്യദയ ശസ്ത്രക്രിയ, ആംബുലന്‍സ് സര്‍വീസ്, ഉപകരണ വിതരണം, ഭക്ഷണ മരുന്ന് വിതരണം തുടങ്ങിയ വിപുലമായ സേവനങ്ങള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിടലിനു പുറമെ ബീച്ച് ഹോസ്പിറ്റല്‍, ചെസ്റ്റ് ഹോസ്പിറ്റല്‍ തുടങ്ങി വിവിധ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു.
അതിവിപുലമായ സേവനങ്ങളുമായി കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലെയും പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ കര്‍മ്മ പദ്ധതിയാവിഷകരിക്കുന്ന മെഡിക്കല്‍ എയിഡ് സെന്ററിനെ സഹായിച്ചും, മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ എത്തിച്ചും, പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും ഈ സേവനത്തില്‍ താങ്കളും ഒരു കണ്ണിയാവണമെന്ന് അഭ്യര്‍ഥിക്കുന്നു.