എം.എസ്‌.എം




ദൈവികമാര്‍ഗത്തിലുള്ള സംസ്‌കരണം നിയോഗമായേറ്റെടുത്ത്‌ വിദ്യാര്‍ഥിലോകത്തേക്ക്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പോഷകഘടകമായി എം.എസ്‌.എം പിച്ചവെച്ചത്‌ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്‌. 1970ല്‍ ഐ എസ്‌ എമ്മിന്റെ സ്റ്റുഡന്റ്‌സ്‌ വിംഗായി 11 ശാഖകളുമായി കര്‍മ്മപഥത്തിലിറങ്ങിയ ഈ സംഘടന ചുരുങ്ങിയ നാളുകള്‍ക്കകം തന്നെ വിദ്യാര്‍ഥി ലോകത്തെ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി മാറുകയായിരുന്നു.

മത-ധാര്‍മ്മിക-സദാചാര ജീവിതത്തിന്റെ പ്രാഥമിക കളരിയായ കൗമാരലോകത്തേക്കുള്ള ഇതിന്റെ ആദര്‍ശ സമര പ്രഖ്യാപനത്തിന്‌ കരുത്തേകിയ മൂലധനം ദൈവബോധവും പരലോക ചിന്തയും മത്രമായിരുന്നു. സമൂഹ സൃഷ്‌ടിയില്‍ അതീവപ്രാധാന്യവും നിര്‍ണായകവുമായ പ്രാരംഭ ഘട്ടപ്രവര്‍ത്തകരെന്ന നിലക്ക്‌ ദൗത്യനിര്‍വഹണത്തില്‍ശുഷ്‌കാന്തി കാണിച്ച്‌ എം എസ്‌ എം കാലത്തിന്റെ വിധാതാക്കളായി.

മാതൃസംഘടനയുടെ ചുവടൊപ്പിച്ച്‌ കര്‍മരംഗത്തേക്ക്‌ കാലൂന്നിയ എം എസ്‌ എം വിദ്യാര്‍ഥിലോകത്ത്‌ കരുത്തുറ്റ പടയണിയായി. ശിര്‍ക്കുബിദ്‌അത്തുകള്‍ക്കെതിരെ, അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ, ജീര്‍ണതക്കും തീവ്രതക്കു മെതിരെ, നാസ്‌തികത്വത്തിനും യാഥാസ്ഥിതികത്വത്തിനു മെതിരെ നേരിന്റെ തിരുത്തല്‍ ശക്തിയായി. ഇസ്‌ലാം പരിഗണിച്ച ഒരു മേഖലയും സംഘടന അവഗണിച്ചില്ല. എം എസ്‌ എമ്മിന്റെ പ്രഥമ സംസ്ഥാനസമ്മേളനം പോലും ഇതിനുദാഹരമാണ്‌. വിശ്വാസ, ആചാര, ധാര്‍മ്മിക മേഖലകളില്‍ വിദ്യാര്‍ഥി യുവജന സമൂഹത്തിന്‌ വ്യക്തമായ ദിശാബോധവുമായി സമ്മേളനം പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി.സംഘടനയുടെ വളര്‍ച്ചയില്‍ സമ്മേളനം നാഴികക്കല്ലും പ്രചോദനവുമായിത്തീര്‍ന്നു. ബലാരിഷ്‌ടതകള്‍ തൃണവല്‍ഗണിച്ച്‌ കലാലയങ്ങളില്‍ ആദര്‍ശ സമരത്തിന്റെ കുളിര്‍തെന്നലായ എം എസ്‌ എമ്മിനെ മലയാളനാട്‌ വാരിപ്പുണരുകയായിരുന്നു.

1974ല്‍ കോഴിക്കോട്ട്‌ നടന്ന സ്‌പെഷല്‍ കണ്‍വെന്‍ഷന്‍, സംസ്ഥാനത്തൊട്ടാകെ നടത്തിയ മത-ശാസ്‌ത്ര ക്ലാസുകള്‍. 1977ല്‍ കോഴിക്കോട്ട്‌ നടന്ന രണ്ടാംസംസ്ഥാന സമ്മേളനം, നേതൃപരിശീലന ക്യാമ്പുകള്‍, കാമ്പയിനുകള്‍, കൗണ്‍സിലുകള്‍, കലാകായിക പരിപാടികള്‍, സാമൂഹിക ക്ഷേമ-ജീവകാരുണ്യസംരംഭങ്ങള്‍, ജില്ലാ സമ്മേളനങ്ങള്‍, ജില്ലാതല റാലികള്‍,
1988ല്‍ കോഴിക്കോട്ട്‌ നടന്ന മൂന്നാം സംസ്ഥാന സമ്മേളനം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ദൗത്യ നിര്‍വഹണത്തിന്റെയും വളര്‍ച്ചയുടെയും പാതയില്‍ എം എസ്‌ എമ്മിന്‌ കരുത്തും സ്വീകാര്യതയും പകര്‍ന്നു നല്‍കി. `

സംവരണം സാമൂഹ്യനീതിക്ക്‌', `ശാസ്‌ത്രം ദൈവത്തിലേക്ക്‌', `വിദ്യാഭ്യാസം മാനവസംസ്‌കരണത്തിന്‌', `മലീമസമാകുന്ന വിനോദ സംസ്‌കാരത്തിനെതിരെ', തുടങ്ങിയ കാമ്പയ്‌നുകളും ശ്രദ്ധേയമായി. വിദ്യാഭ്യാസം മാനവ സംസ്‌കരണത്തിന്‌ എന്ന കാമ്പയ്‌ന്‍ ഉദ്‌ഘാടനം ചെയ്‌തത്‌ ഗുരുനിത്യ ചൈതന്യയതിയായിരുന്നു. ഇസ്‌ലാഹീചരിത്രത്തില്‍ തന്നെ ഇതിഹാസമായി മാറിയ എം എസ്‌ എമ്മിന്റെ മൂന്നും നാലും സംസ്ഥാന സമ്മേളനങ്ങള്‍ മാനവികൈക്യത്തിന്റെയും തൗഹീദിന്റെയും മഹിത സന്ദേശങ്ങളാല്‍ കേരളത്തെ തൊട്ടുണര്‍ത്തി.

`ഏകമാനവതക്ക്‌ ഏകദൈവ വിശ്വാസം', ദൈവമൊന്ന്‌ മാനവരൊന്ന്‌' എന്നീ പ്രമേയങ്ങള്‍ മാനുഷൈക്യത്തിന്റെ പ്രാധാന്യമൂന്നിക്കൊണ്ടുള്ള തൗഹീദീ പ്രബോധനമായി രുന്നു. സംസ്ഥാനത്തിന്റെ ഗ്രാമാന്തരങ്ങളില്‍ പോലും പ്രസ്ഥാനത്തിന്റെ സന്ദേശമെത്തിക്കാന്‍ സമ്മേളനങ്ങ ള്‍ക്ക്‌ കഴിഞ്ഞു. കോഴിക്കോട്ട്‌ നടന്ന മൂന്നാം സംസ്ഥാന സമ്മേളനത്തില്‍ പരിശുദ്ധ ഹറം ഇമാം ശൈഖ്‌ മുഹമ്മദ്‌ അബ്‌ദുല്ലാ സുബയ്യിലിന്റെ സാന്നിദ്ധ്യം മുസ്‌ലിം കൈരളിക്ക്‌ തന്നെ നവ്യാനുഭവമായി.

ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ
റമദാനില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ കാമ്പയിനോടനുബന്ധിച്ച്‌ കേരളത്തിലും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലും ഗള്‍ഫ്‌ നാടുകളിലുമായി നടക്കുന്ന അനൗപചാരിക ഖുര്‍ആന്‍ പരീക്ഷ എം എസ്‌ എം സംസ്ഥാനസമിതിയുടെ മേല്‍നോട്ടത്തിലുള്ള പരീക്ഷയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ പങ്കെടുക്കുന്നു.


Popular Posts


 
ജാലകം

Enter your email address:

Delivered by FeedBurner

Return to top of page Copyright © 2010 | മലയാളം ബ്ലോഗ്‌ ഹെല്‍പ് *-*-* Platinum Theme Converted into Blogger Template by HackTutors